പാനൂർ: പാനൂർ ഗവ. ആശുപത്രിയും പരിസരവും സി.സി.ടി വി നിരീക്ഷണത്തിലായി.നഗരസഭയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച സി.സി.ടി.വി സംവിധാനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഇ കെ. സുവർണ്ണ അദ്ധ്യക്ഷത വഹിച്ചു.സി.സി ടി.വി സ്പോൺസർ ചെയ്ത ബാലിയിൽ അസ്ലം മുഖ്യാതിഥിയായി.പ്രീത തുളുവൻ പറമ്പത്ത്.ഇ കെ.നാസർ കെ.ടി.കെറിയാസ്.സുഹറ ടീച്ചർ, വി സുരേന്ദ്രൻ.എൻ.എ റഫീഖ്, സജീന്ദ്രൻ പാലത്തായി, രാജേഷ് കൊച്ചിയങ്ങാടി രാമചന്ദ്രൻ ജ്യോത്സന, കെ.എം ഷമി ജ, ഡോ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.