കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാട്, സഞ്ജീവനി ഹോസ്പിറ്റൽ വെൽനസ് ക്ലിനിക്കുമായി സഹകരിച്ച്, ആരോഗ്യ സംരക്ഷണ, ഹെൽത്ത് വെൽനസ് ക്യാമ്പ് കുന്നുമ്മൽ ജെ.സി.ഐ സെന്ററിൽ ക്ലിനിക് പ്രിൻസിപ്പൽ ദീപ ജയൻ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. സത്യൻ മുഖ്യാതിഥിയായി. ഡോ. കെ. വിദ്യ, സിനി തോമസ്, നീത , ചിപ്പി രതീഷ് നേതൃത്വം നൽകി. ബി മധുസൂദനൻ സ്വാഗതവും, ഡോ. ബി.എസ്. നിതാന്ത് നന്ദിയും പറഞ്ഞു.