പാനൂർ: കെ.എസ് ടി.സി പാനൂർ ഉപജില്ല സമ്മേളനം മുൻ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ. ജെ.ഡി മണ്ഡലം പ്രസിഡന്റ് എൻ ധനഞ്ജയൻ ഇ. ഗോപാലൻ സംസ്ഥാന സെക്രട്ടറി ടി.സി സുധാകരൻ, സംസ്ഥാന സമിതിിയംഗം പി.വി പ്രീത ജില്ലാപ്രസിഡന്റ് എൻ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം എൽ. വൈ.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു.കെ.പി സായന്ത് അദ്ധ്യക്ഷത വഹിച്ചു.വി.പി പ്രേമകൃഷ്ണൻ, എം ഷാജി എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും മുൻ സംസ്ഥാന പ്രസിഡന്റ് വി.പി ചാത്തു നിർവ ഹിച്ചു. ടി.പി അനന്തൻ ഹരീഷ് കടവത്തൂർ ഒ.മോഹനൻ, പി.പി. രാഗേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി സായന്ത് (പ്രസിഡന്റ് ) എം ഷാജി, സി.പി. രജീഷ് (വൈസ് പ്രസിഡന്റ്) പി.പി സുധീർകുമാർ (സെക്രട്ടറി) കെ.പി സുരേഷ്, പ്രദീപൻ, യദു കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ) എ.പി സിന്തഗി (ട്രഷറർ).