കാഞ്ഞങ്ങാട്: സംസ്ഥാന ചെറുകിട റൈസ്, ഫ്‌ളോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.പി. ഫാറൂഖ് അധ്യക്ഷനായി, സംസ്ഥാന പ്രസിഡന്റ് വി.എസ്. അൻവർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എസ്. ശ്രീലാൽ, ജില്ലാ സെക്രട്ടറി പി.കെ.എം. അഷ്‌റഫ്, രമേശൻ കള്ളാർ, സുനിൽകുമാർ നീലേശ്വരം, ജെ.എസ്. ജയചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. ഷീൻ ആന്റണി വിഷയം അവതരിപ്പിച്ചു. ആർതർ സേവ്യർ, എൻ. അശോക്, കെ.പി. മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം. ബാബുരാജ് സ്വാഗതവും കെ. ശൈലജ നന്ദിയും പറഞ്ഞു.