കൂത്തുപറമ്പ്:കൂത്തുപറമ്പ് ​​-കണ്ണൂർ റൂട്ടിലെ 45 ബസുകളും ഒരു യുവാവിന്റെ ചികിത്സാ ചെലവിനായി മത്സരിച്ചോടിയപ്പോൾ കിട്ടിയത് 5,40, 850 രൂപ. പിരിഞ്ഞു കിട്ടിയ തുക. ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണൂർ ടൗൺ ഡിവൈ.എസ്.പി പി.പി.സദാനന്ദൻ കൂത്തുപറമ്പിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 23നാണ് ഈ റൂട്ടിലെ ബസുകൾ വട്ടിപ്രത്തെ സി.കെ.അഖിലിന്റെ ( 25) കാൻസർ ചികിത്സയ്‌ക്കായി മത്സരിച്ചോടിയത്..

തൊഴിലാളികളും ഉടമകളും ഒരു രൂപ പോലും ഈ തുകയിൽ നിന്ന് വാങ്ങിയിരുന്നില്ല. ഡീസലിന് ചെലവായ തുക മാത്രമാണ് ബസുടമകൾ ഈടാക്കിയത്.

രാവിലെ ആറു മണിക്ക് പുറപ്പെട്ട ബസുകൾ രാത്രി പത്ത് മണിവരെ ഒറ്റലക്ഷ്യത്തിന് വേണ്ടി മത്സരിക്കുകയായിരുന്നു.ടിക്കറ്റിന് പകരം ബക്കറ്റുമായാണ് കണ്ടക്ടർമാർ യാത്രക്കാരെ കണ്ടത്. എല്ലാവരും സഹകരിച്ചു. നൂറു മുതൽ 1000 രൂപ വരെ വീണു. എല്ലാ യാത്രക്കാരും മനസ് നിറഞ്ഞ് സഹകരിച്ചു. കുട്ടികൾ ഉൾപ്പടെ സഹായം നൽകി.