കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവെ മേൽപാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ 57-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിർമൽരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി. സതീഷ് ബാബു പതാക ഉയർത്തി, ഏരിയ സെക്രട്ടറി പി.കെ. വിനോദ് പ്രവർത്തന റിപ്പോർട്ടും പി.വി. രഞ്ജിത്ത് വരവുചിലവ് കണക്കും അവതരിപ്പിച്ചു. സി. സന്ദീപ് രക്തസാക്ഷി പ്രമേയവും വിനോദ് കണ്ണോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഭാരവാഹികൾ: ടി. സതീഷ് ബാബു (പ്രസിഡന്റ്), പി.കെ. ഷൈനി, (വൈസ് പ്രസിഡന്റ്), പി.വി. രഞ്ചിത്ത് ( സെക്രട്ടറി) പി.കെ. വിനോദ്, സി. സന്ദീപ്, ഐ.കെ. പ്രദീപ് കുമാർ (ജോ. സെക്രട്ടറിമാർ), വിനോദ് കണ്ണോത്ത് (ട്രഷറർ).