കാഞ്ഞങ്ങാട്: ആറു നിർദ്ധനർക്ക് ബൈത്തുറഹ്മ പദ്ധതി പ്രകാരം പണിത വീടുകളുടെ താക്കോൽദാനവും പൊതുസമ്മേളനവും നാളെ വൈകിട്ട് 4 ന് സദ്ദാംമുക്കിൽ സി.പി മൊയ്തു നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിലറിയിച്ചു. 29 ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ വീടുകളുടെ സമർപ്പണം നിർവ്വഹിക്കും. ഇ.കെ മഹമൂദ് മുസ്ലിയാർ താക്കോൽദാനം നിർവ്വഹിക്കും. പൊതുസമ്മേളനം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ടി. കുഞ്ഞിമൊയ്തുഹാജി, ജനറൽ കൺവീനർ ഇ.കെ.കെ പടന്നക്കാട, ബുള്ളറ്റ് മൊയ്തു ഹാജി, ലത്തീഫ് മാണിക്കോത്ത്, പി.കെ. ഉസ്മാൻ എന്നിവർ സംബന്ധിച്ചു.