മാഹി ..മദ്യം കടത്തവെ യുവാവ് മേലെ ചമ്പാട് വച്ച് പിടിയിലായി. വളയം കല്ലുനിരയിൽ കുന്നുപറമ്പത്ത് കെ.പി സജീവനെയാണ് കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ബൈക്കിൽ കടത്തുകയായിരുന്ന 20 കുപ്പി പുതുച്ചേരി മദ്യവും പിടിച്ചെടുത്തു.മേലെ ചമ്പാട് വെച്ച് വാഹന പരിശോധന നടത്തവെയാണ് പ്രതി പിടിയിലായത്. വളയം ഭാഗത്ത് വിൽപനക്കായാണ് മദ്യം കൊണ്ടു പോവുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. മദ്യം കടത്തിയതിന് മുൻപ് നാദാപുരം എക്‌സൈസിലും ഇയാൾക്കെതിരെ കേസ്സുണ്ട്.സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.അനീഷ് കുമാർ ,പി.അജേഷ് , സുനീഷ്, പ്രജീഷ് കോട്ടായി, പി.ജലീഷ് , സുബിൻ, റിജുൻ, എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.