തൃക്കരിപ്പൂർ: നിർദ്ദിഷ്ട കണ്ടങ്കാളി പെട്രോളിയം പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നതായി മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതിനെ തുടർന്ന് സമരപരിപാടികൾ നിർത്തിവച്ചു. സമരം വിജയിച്ചതിൽ കണ്ടങ്കാളി ഐകദാർഢ്യ സമിതി തൃക്കരിപ്പൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ഇ.വി. ദാമോദരൻ, ടി.വി. ബാലകൃഷ്ണൻ, സത്താർ വടക്കുമ്പാട്, കെ.വി. മുകുന്ദൻ വി.കെ. ചന്ദ്രൻ, ടി. കുഞ്ഞിരാമൻ, കെ. ശശി, ആനന്ദ് പേക്കടം, കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഹരീഷ് കോടിയത്ത്, കെ.വി. ശശി, കെ. അമ്പു തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.