കല്യാശ്ശേരി: ജില്ലാ പഞ്ചായത്ത്, കല്യാശ്ശേരി പഞ്ചായത്ത്, ജില്ലാ പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജെന്റിൽവുമൺ പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കല്യാശ്ശേരി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പൊലീസ് മേധാവി ജി.എച്ച് . യതീഷ് ചന്ദ്ര നിർവഹിച്ചു കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഓമന അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി .കെ. സുരേഷ് ബാബു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, ജില്ലാ പഞ്ചായത്തംഗം പി.പി. ഷാജിർ, ഒ .വി. ഗീത,കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ലക്ഷ്മണൻ, സി.ഐ പി വി നിർമ്മല, കണ്ണപുരം എസ്.ഐ. ടി .വി ബിജു പ്രകാശ്, ആംസ്റ്റ് കോളേജ് പ്രിൻസിപ്പൽ കൃഷ്ണൻ വണ്ണാരത്ത്, ഇ .കെ. നായനാർ പോളിടെക്‌നിക് പ്രിൻസിപ്പൽ പി. സജിത്ത്,കല്യാശ്ശേരി ജി..വി.എച് എസ് പ്രിൻസിപ്പൽ കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ സ്വാഗതവും സി. എച്ച് ഷൈലജ നന്ദിയും പറഞ്ഞു.