പയ്യന്നൂർ: കണ്ടങ്കാളിയിലെ നിർദ്ദിഷ്ട എണ്ണ സംഭരണ ശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി എൽ .ഡി .എഫ് പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി.എണ്ണ കമ്പനികൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കണ്ടങ്കാളി എണ്ണ സംഭരണശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്ന കാര്യം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിൽ നിന്നുമുള്ള എൽ.ഡി.എഫ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് പ്രശ്‌നത്തിൽ അടിയന്തര ഇടപെടുമെന്ന് മുഖ്യമന്ത്റി ഉറപ്പ് നൽകിയതെന്ന് എൽ.ഡി.എഫ് സംഘം പറഞ്ഞു. സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി. ഐ .മധുസൂദനൻ, ഏരിയ സെക്രട്ടറി കെ.പി.മധു ,സി.പി.ഐ നേതാവ് കെ.വി. ബാബു,നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കെ.വി. മോഹനൻ, കൗൺസിലർ എം.പ്രദീപൻ ,പി ജയൻ തുടങ്ങിയവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അഭിവാദ്യമർപ്പിച്ച് എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പഴയ ബസ ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. വി.നാരായണൻ, കെ.പി. മധു, ശശി വട്ടക്കൊവ്വൽ, എം.രാമകൃഷ്ണൻ, ടി.സി.വി. ബാലകൃഷ്ണൻ, പി.ജയൻ, എ.വി. തമ്പാൻ എന്നിവർ സംസാരിച്ചു.