തൃക്കരിപ്പൂർ: ആറു പതിറ്റാണ്ടിലേറെക്കാലമായി കൊയോങ്കര ശ്രീപൂമാല ഭഗവതി ക്ഷേത്രം രക്തചാമുണ്ഡിയുടെ ദേവനർത്തകനായിരുന്ന മാമുനി വൈക്കത്ത് കുഞ്ഞമ്പു വെളിച്ചപ്പാടൻ (100) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുകുമാരൻ, മധുസൂദനൻ ജോത്സ്യർ (പൂരക്കളി പണിക്കർ), സാവിത്രി, പരേതയായ ജാനകി. മരുമക്കൾ: സജിത, കരുണാകരൻ. സഹോദരങ്ങൾ: കുഞ്ഞാതി, കല്യാണി, പരേതരായ ചിരി, കൊട്ടൻ, വെളുത്തമ്പു, കണ്ണൻ. വിവിധ ക്ഷേത്രങ്ങളുടെ പ്രതിനിധികളടക്കം നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.