ചീമേനി: ചീമേനി പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമിയിൽ തീ പടർന്ന് ഒരേക്കറോളം സ്ഥലത്തെ 50 ഓളം കശുമാവിൻ തൈകൾ കത്തി നശിച്ചു. പെരിങ്ങോം ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.എം ശ്രീനാഥ്, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ജിബി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ രൂപീകരിച്ച സിവിൽ ഡിഫൻസ് വളണ്ടിയർമാരും സഹായത്തിനുണ്ടായിരുന്നു.
ചീമേനി പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമായപ്പോൾ