കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിക്കുള്ള ഒരുകോടി കത്തയക്കൽ പരിപാടി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ മുൻ കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. എം. കുഞ്ഞികൃഷ്ണൻ, എം.പി. ജാഫർ, ഡി.വി. ബാലകൃഷ്ണൻ, വൺ ഫോർ അബ്ദുൾ റഹ്മാൻ, ബഷീർ വെള്ളിക്കോത്ത്, സി.കെ. റഹ്മത്തുള്ള, വി. ഗോപി, കുഞ്ഞാഹമ്മദ് പുഞ്ചാവി, റസാഖ് തായലക്കണ്ടി, ഷംസുദ്ദീൻ ആവിയിൽ, ടി.കെ. സുമയ്യ, കരീം കുശാൽനഗർ, ഹസൈനാർ കല്ലൂരാവി, ഇ.കെ.കെ പടന്നക്കാട് എന്നിവർ പ്രസംഗിച്ചു.