കുമ്പള: കാസർകോട് ജില്ലാ സഹകരണ ആശുപത്രിക്കായി കുമ്പളയിൽ നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം.സി കമറുദ്ദീൻ, എൻ.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, മുൻ എം.പി പി. കരുണാകരൻ, മുൻ മന്ത്രി സി ടി അഹമ്മദലി, മുൻ എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, കെ.പി സതീഷ് ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു, കെ.വി കുഞ്ഞിരാമൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസട്രാർ വി. മുഹമ്മദ് നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ.എം അഷ്രഫ്, ഓമന രാമചന്ദ്രൻ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ഡരികാക്ഷ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ജെ. അരുണ, സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് എ. ചന്ദ്രശേഖര, ജനപ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.