തളിപ്പറമ്പ്: മുയ്യം വരഡൂലിലെ രാധാകൃഷ്ണൻ വാര്യമ്പത്ത് (54) നിര്യാതനായി. എൽ.ഐ.സി ഏജന്റും ദീർഘകാലം വരഡൂൽ ലക്ഷ്മീ നാരായണ ക്ഷേത്രം സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ ക്ഷേത്ര ശ്രീകോവിൽ നിർമ്മാണ കമ്മിറ്റി കൺവീനർ, സൃഷ്ടി സ്വാശ്രയ സംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഭാര്യ: സുലോചന. മക്കൾ: രാഹുൽ, രേവതി. സഹോദരങ്ങൾ: മാധവി, ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ (ഇരുവരും മുംബയ്) ഭാർഗവി, പരേതനായ ബാലകൃഷ്ണൻ. മൃതദേഹം ഇന്നു രാവിലെ ഒമ്പതിന് വരഡൂൽ പൊതുജന വായനശാലയിലെ പൊതുദർശനത്തിനു ശേഷം പകൽ 11ന് വരഡൂൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.