ചെറുവത്തൂർ: പ്ലാസ്റ്റിക് കാരിബേഗുകൾ പൂർണ്ണമായി ഉപേക്ഷിക്കാനും പരിസര സൗഹൃദ തുണി സഞ്ചി ശീലമാക്കാനുമായി കണ്ണങ്കൈ തണൽ പുരുഷ സ്വയം സഹായ സംഘം സൗജന്യമായി തുണിസഞ്ചി വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് പ്രദീപ് കൊടക്കാട്, പിലിക്കോട് ഗ്രാമപഞ്ചായത്തംഗം പി. ശാന്തയ്ക്ക് കൈമാറി തുണി സഞ്ചി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുരുഷസംഘം പ്രസിഡന്റ് കെ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണൻ, വി.പി. വിപിൻ സംസാരിച്ചു. പി.ടി. വിഷ്ണു സ്വാഗതം പറഞ്ഞു.