കണ്ണൂർ: കണ്ണൂർ ജില്ലാ പൊലിസ് അത്‌ലറ്റിക് മീറ്റിൽ 30 പോയിന്റുമായി കണ്ണൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് മുന്നിൽ. 27 പോയിന്റുമായി തലശ്ശേരി സബ് ഡിവിഷൻ രണ്ടാം സ്ഥാനത്തും 23 പോയിന്റുമായി ഇരിട്ടി സബ് ഡിവിഷൻ മൂന്നാം സ്ഥാനത്തുമുണ്ട്. 28 ഇനങ്ങളിലെ മത്സരങ്ങളാണ് ഇന്നലെ പൂർത്തിയായത്. അത്‌ലറ്റിക് മീറ്റ് ഇന്നു സമാപിക്കും. പൊലിസ് പരേഡ് ഗ്രൗണ്ടിൽ സബ് ഡിവിഷനിലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മീറ്റ് തുടങ്ങിയത്. ക്രൈംബ്രാഞ്ച് എസ്.പി എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലിസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. ഇന്നു വൈകീട്ട അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജില്ലാ പൊലിസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്ര പങ്കെടുക്കും.