തൃക്കരിപ്പൂർ: വടക്കേമലബാറിലെ ചിരപുരാതനമായ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ടുത്സവം ഫെബ്രുവരി മൂന്നു മുതൽ 14 വരെ നടക്കും. ഉത്സവ നാളുകളിൽ രാവിലെയും വൈകിട്ടും തിരുവായുധമെഴുന്നള്ളത്ത് നടക്കും.
അഞ്ചാം പാട്ടു മുതൽ ക്ഷേത്രപാലകന്റെയും കാളരാത്രി അമ്മയുടെയും കളമെഴുത്തും നടക്കും. മൂന്നിന് ഒന്നാംപാട്ടു ദിവസം വൈകിട്ട് ആറിന് തിരുവാതിരക്കളി. നാലിന് അധ്യാത്മിക പ്രഭാഷണം, അഞ്ചിന് പി. കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം, ആറിന് കേരള സ്‌കൂൾ കലോത്സവം പ്രതിഭകൾ അവതരിപ്പിക്കുന്ന പ്രതിഭാസംഗമം, ഏഴിന് സർവൈശ്വര്യ വിളക്കു പൂജയും ഓട്ടൻതുള്ളലും, എട്ടിന് തായമ്പക, ഒൻപതിന് ഗാനമേള, തുടർന്ന് 10 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിരുവായുധമെഴുന്നള്ളത്ത്. 10 ന് എട്ടാം പാട്ടു ദിവസം ക്ഷേത്രപാലക ഗായകസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനമേള.
13 ന് തെയ്യം ദിവസം മാണിയാട്ട് ലേബേർസ് അവതരിപ്പിക്കുന്ന കരിങ്കുട്ടി നാടകവും തുടർന്ന് നിരവധി പന്നിച്ചൂട്ടുകളുടെ അകമ്പടിയോടുകൂടിയുളള കലശം എഴുന്നള്ളത്തും പുതിയാറമ്പൻ തെയ്യത്തിന്റെ പുറപ്പാടും. 14 ന് പാടാർക്കുളങ്ങര ഭഗവതി, വടക്കേംവാതുക്കൽ ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും.