പാട്ടുത്സവത്തിൽ ഇത്തവണ പുത്തൻ തിരുവായുധങ്ങൾ മാറ്റേകും. കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച തിരുവായുധങ്ങൾക്ക് പകരം പുതിയവ തയ്യാറായി. ഇവയുടെ സമർപ്പണം ഇന്നുരാവിലെ 7.50 നും ഒൻപതിനും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്രത്തിലെ ആചാരസ്ഥാനികൻ തിരുനെല്ലി മൂത്താനായരച്ഛനാണ് തിരുവായുധങ്ങൾ എഴുന്നള്ളിക്കുക. ഒന്നര കിലോഗ്രാം വീതം വെള്ളി കൊണ്ടാണ് രണ്ട് ആയുധങ്ങൾ നിർമ്മിച്ചത്. ഉദിനൂരിലെ ഇ.വി. ഭാസ്‌കരൻ, എം.വി .കുഞ്ഞിക്കോരൻ, വി.വി. ബാബുരാജ് എന്നിവരുടെ സഹകരണത്തോടെ കുഞ്ഞിമംഗലം സ്വദേശി വി.വി രാധാകൃഷ്ണനാണ് തിരുവായുധങ്ങൾ പണിതീർത്തത്.