മട്ടന്നൂർ:പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, പൗരത്വ രജിസ്റ്റർ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.പി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ മട്ടന്നുരിൽ സമപിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപന പൊതുയോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജിർ ഉദ്ഘാടനം ചെയ്തു. എൻ.സി. സുമോദ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ പി. സുനിൽ കുമാർ, സി.വി. ഗോപിനാഥ്, കെ.എ.കുര്യൻ, ബി. സജിത്ത് ലാൽ, വി.എൻ. അഷറഫ്, കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി, എം.കെ. കുഞ്ഞിക്കണ്ണൻ, വി.എൻ.മുഹമ്മദ്, ടി.വി.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.എം.പി.നേതാക്കളും ജാഥാംഗങ്ങളുമായ സി, എ.അജീർ, കെ.എ.കുര്യൻ, സി.വി.ഗോപിനാഥ് , ബി.സജിത് ലാൽ, സുധീഷ് കടന്നപ്പള്ളി, കാഞ്ചന മാച്ചേരി എന്നിവരും യു.ഡി.എഫ് നേതാക്കളായ ദിവാകരൻ മാസ്റ്റർ, സിറാജ് പൂക്കോത്ത്, പടിയൂർ ദാമോധരൻ, വി.എൻ.മുഹമ്മദ് എന്നിവരും പ്രസംഗിച്ചു.