മാഹി:പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ പേസ് സെറ്റിംഗിന്റെ ഭാഗമായി മാഹി മേഖലയിലെ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചുമർ പത്രികാ നിർമ്മാണ മത്സരം നടത്തി. പ്ലാസ്റ്റിക് ദുരുപയോഗം എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ മാഹിയിലെ പത്ത് സ്‌കൂളുകളിൽ നിന്നായി 40കുട്ടികൾ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ.കെ.ഒ. രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. ന്യൂമാഹി എം. എം ' ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കെ. അരവിന്ദൻ വിഷയാവതരണം നടത്തി.സി.പി. പുഷ്‌കരൻ പ്രസംഗിച്ചു.
അദ്ധ്യാപകരായ സഹദേവൻ, സുനിൽ ബാൽ, അനുപമ എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരവുമുണ്ടായി.
ചുമർ പത്രിക നിർമ്മാണ മത്സരത്തിൽ മൂലക്കടവ് ജി.എൽ.പി സുകൾ ഒന്നാം സ്ഥാനവും പന്തക്കൽ ജി.എൽ.പി. 'രണ്ടാം സ്ഥാനവും അവറോത്ത് മിഡിൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.ചാലക്കര യു.ജി. ഹൈസ്‌കൂൾ പ്രോൽസാഹന സമ്മാനം ലഭിച്ചു. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളുണ്ടായിരുന്നു.