പാനൂർ:ആർദ്രം ജനകീയ കാമ്പയിൻ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനവും കാൻസർ പരിശോധനാ ക്യാമ്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ നിർവ്വഹിച്ചു.കടുങ്ങാംപൊയിൽ ഗ്രാമദീപം വായനശാലയിൽ സംഘടിപ്പിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി.സാവിത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ലത, പി.കെ.കുഞ്ഞമ്പു, ഡോ: സൽമത്ത്, പി. മുജീബ് റഹ്മാൻ സജേഷ് സി. എന്നിവർ സംസാരിച്ചു.മലബാർ കാൻസർ കെയർ സൊസൈറ്റി യിലെ ഡോ: കീർത്തന ബോധവൽക്കരണ ക്‌ളാസെടുത്തു.