കണ്ണൂർ: ഏച്ചൂരിലും കണ്ണൂരിലുമായി 4 ദിവസമായി നടന്ന പാരലൽ കോളേജ് ജില്ലാ കലോത്സവം സമാപിച്ചു. പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി സി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ അമൃത രാമകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു.നാരായണൻ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണൻ ,രാജേഷ് പാലങ്ങാട്ട്, ടി.വി.രവീന്ദ്രൻ, ബിന്ദുസജിത്കുമാർ എന്നിവർ പ്രസംഗിച്ചു.