കാഞ്ഞങ്ങാട്: അടോട്ട് പുതിയ സ്ഥാനം പാടാർ കുളങ്ങര ദേവ സ്ഥാനത്ത് രണ്ടു വർഷത്തിലൊരിക്കൽ നടത്താറുള്ള കളിയാട്ട മഹോത്സവം ഇന്ന് തേങ്ങയേറ് ചടങ്ങോടെ സമാപിക്കും. രാവിലെ എഴുന്നള്ളത്തിനു ശേഷം പൂമാരുതൻ തെയ്യo അരങ്ങിലെത്തും. 9 ന് പുലിക്കണ്ഠൻ തെയ്യത്തിന്റെ കരിക്ക് കുളി. ഉച്ചയ്ക്ക് പുല്ലൂരാളി, രക്ത ചാമുണ്ഡി, ചരളത്ത് ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങൾ അരങ്ങിലെത്തും. വൈകീട്ട് നാലിന് ശ്രീ പാടാർകുളങ്ങര ഭഗവതിയുടെ എഴുന്നുള്ളത്ത്. തുടർന്ന് തേങ്ങയേറ് ചടങ്ങോടെ നാലു ദിവസത്തെ മഹോത്സവം സമാപിക്കും.