കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി കണ്ണോത്ത് തറവാട് പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം നാളെ മുതൽ 5 വരെയും കളിയാട്ടം 7, 8 തീയ്യതികളിലും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 6 ന് കുറ്റിപൂജ. രണ്ടിനു രാവിലെ 10 ന് കലവറ നിറയ്ക്കൽ, ഉച്ചയ്ക്ക് അന്നദാനം. 3 ന് താന്ത്രിക കർമ്മങ്ങൾക്കു ശേഷം കോൽക്കളി, 4 നു രാവിലെ 10 ന് ജീവകലശാശയ്യയിലേക്ക് എഴുന്നള്ളിക്കൽ, 5 നു രാവിലെ 9.13 നും 9.37 നും ഇടയിൽ പ്രതിഷ്ഠ. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ വയലപ്രം നാരായണൻ, കെ തമ്പാൻ പണ്ടാരംപള്ളം, വേലായുധൻ കാഞ്ഞങ്ങാടൻ വീട്, അശോകൻ കല്യോടൻ എന്നിവർ സംബന്ധിച്ചു.