ചെറുവത്തൂർ: ചെറുവത്തൂർ ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരള ദിനേശ് ബീഡി സഹകരണ സംഘം രൂപീകരണത്തിന്റെ അമ്പതാം വാർഷികാഘോഷ സമാപനം നാളെ കുട്ടമത്ത് പൂമാല ഓഡിറ്റോറിയത്തിൽ നടക്കും. പകൽ മുന്നിന് കെ.കെ രാകേഷ് എം.പി ഉദ്ഘാടനം ചെയ്യും. സംഘം ആദ്യ പ്രസിഡന്റുമാരെ എം. രാജഗോപാലൻ എം.എൽ.എ ആദരിക്കും.