കാഞ്ഞങ്ങാട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പണികഴിപ്പിച്ച ആറു ബൈത്തുറഹ്മകൾ ഉൾക്കൊള്ളുന്ന വില്ലേജിന്റെ ഉദ്ഘാടനം പുഞ്ചാവിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് നിർവഹിച്ചു. പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞി മൊയ്തു ഹാജി അധ്യക്ഷനായി. ഇ.കെ മഹമൂദ് മുസ്ലിയാർ താക്കോൽ ദാനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ സാദാത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി. അഹമ്മദ്, കെ. മുഹമ്മദ് കുഞ്ഞി, വൺ ഫോർ അബ്ദുൽ റഹ്മാൻ, അഡ്വ. എൻ.എ ഖാലിദ്, സി.കെ റഹ്മത്തുള്ള, ബഷീർ വെള്ളിക്കോത്ത് കുഞ്ഞാമദ് പുഞ്ചാവി, ഹാഷിം തങ്ങൾ, എം. മൊയ്തു മൗലവി, അബ്ദുൾ റസാഖ് തായിലക്കണ്ടി, ബുള്ളറ്റ് മൊയ്തു ഹാജി, പള്ളിക്കര മൊയ്തു, എൻ.പി. ഹുസൈനാർ ഹാജി, ലത്തീഫ് മണിക്കോത്ത്, ഉസ്മാൻ, ഹസൈനാർ കല്ലൂരാവി, പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ഇ.കെ.കെ പടന്നക്കാട് സ്വാഗതം പറഞ്ഞു.