കാഞ്ഞങ്ങാട്: വിദേശമദ്യഷോപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ചുരുങ്ങിയത് 10,000 രൂപയെങ്കിലും പെൻഷൻ അനുവദിക്കണമെന്ന് വിദേശമദ്യ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.)സംസ്ഥാന പ്രസിഡന്റ് വിൻസന്റ് എം.എൽ.എ സർക്കാറിനോട് ആവശ്യപ്പെട്ടു. സർവീസിൽ നിന്നും വിരമിക്കുന്ന
കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ കാഞ്ഞങ്ങാട് ഔട്ട്‌ലെറ്റ് ജീവനക്കാരൻ കെ.പി. പ്രഭാകരന് ഫെഡറേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.സി. ജോസ് മുഖ്യ പ്രഭാഷണം നടത്തി. മനോജ്, ജേക്കബ്, തോമസ് സെബാസ്റ്റ്യൻ, കെ.വി. രാഘവൻ, ടി.വി. കുഞ്ഞിരാമൻ, ശ്രീകുമാർ, ജോൺ വയനാട് തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി. പ്രഭാകരൻ മറുപടി പ്രസംഗം നടത്തി. ജോർജ്ജ് കുട്ടി സ്വാഗതവും ബിനോയ് കണ്ണൂർ നന്ദിയും പറഞ്ഞു.