കാഞ്ഞങ്ങാട്: ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ സെക്കുലർ അസംബ്ലി ഒരുക്കി. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ മാണിക്കോത്ത് കെ.വി കുഞ്ഞിരാമനും അതിയാമ്പൂരിൽ വി.വി രമേശനും ഉദ്ഘാടനം ചെയ്തു. മേലടുക്കത്ത് കെ. രാജ് മോഹനനും പുളിക്കാലിൽ എൻ. പ്രിയേഷ്യയുമായിരുന്നു ഉദ്ഘാടകർ.