തളിപ്പറമ്പ്: കോൺഗ്രസ് മന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമക്ക് നേരെ അക്രമം. പ്രതിമയിൽ ചാർത്തിയിരുന്ന മാലകൾ പൊട്ടിച്ചെടുത്ത് താഴെ എറിഞ്ഞ നിലയിൽ ഇന്നലെ രാവിലെ ഗാന്ധിജി രക്തസാക്ഷിത്വ അനുസ്മരണപരിപാടികൾക്കായി മണ്ഡലം പ്രസിഡന്റ് ടി.വി.രവിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കോൺഗ്രസ് മന്ദിരത്തിൽ എത്തിയപ്പോഴാണ് മാല
പൊട്ടിച്ചെടുത്ത് പ്രതിമയുടെ ചുവട്ടിൽ ഉപേക്ഷിച്ചതായി കണ്ടത്.
പിന്നീട് പുതിയ മാല ചാർത്തിയാണ് ഇന്നലെ രാവിലെ അനുസ്മരണ പരിപാടികൾ നടത്തിയത്.
ടി.വി.രവി, . സക്കറിയ കായക്കുൽ എം.
എൻ.പൂമംഗലം, , സി.സി,ശ്രീധരൻ, സി.വി.ഉണ്ണി, നൗഷാദ് ബ്ലാത്തൂർ കെ.രഞ്ജിത്ത്,
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർഷികാഘോഷവും ഭഗവത് ഗീതാജ്ഞാനയത്‌നവും
പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി സത്സംഗവേദിയുടെ ഒമ്പതാം വാർഷികാഘോഷവും ചിന്മയാമിഷൻ പയ്യന്നൂരിന്റെ ആഭിമുഖ്യത്തിലുള്ള ഭഗവത്ഗീതാ ജ്ഞാനയത്‌നവും ഒന്നുമുതൽ അഞ്ചുവരെ നടക്കും. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കല്യാണമണ്ഡപത്തിൽ നടക്കുന്ന പരിപാടികൾ ഒന്നിന് വൈകീട്ട് അഞ്ചിന് ചിന്മയമിഷൻ തൃശ്ശൂരിലെ സ്വാമിനി സംഹിതാനന്ദ ഉദ്ഘാടനം ചെയ്യും. ടി.ടി.വി രാഘവൻ അദ്ധ്യക്ഷത വഹിക്കും. അനിൽപുത്തലത്തിനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് പയ്യന്നൂർ തെരു വനിതാ കൂട്ടായ്മയുടെ തിരുവാതിരക്കളി അരങ്ങേറും. രണ്ടുമുതൽ അഞ്ചുവരെ വൈകീട്ട് 5.30 മുതൽ ഭഗവദ്ഗീതാ ജ്ഞാനയത്‌നം. രാവിലെ എട്ടിന് അദ്ധ്യാത്മിക പഠന ക്ലാസ്. അഞ്ചിന് വൈകീട്ട് 7.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടി.ടി.വി. രാഘവൻ അധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ ടി.ടി.വി. രാഘവൻ, പി.എസ്. രാമനാഥൻ അയ്യർ, വി.എ. രാഘവപൊതുവാൾ, സി.വി. രാജഗോപാലൻ, കെ.യു. ഗോവിന്ദപൊതുവാൾ, അഡ്വ.വി.എം. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
ബ്്‌ളാക്ക് ബെൽട്ട് ഗ്രേഡിംഗും കരാത്തെ സെമിനാറും
തലശ്ശേരി: ജപ്പാനിലെ നിഹോൻ ഷോട്ടോകാൻ കരാത്തെ ഫെഡറേഷൻ തലവനും മുൻ ലോക കരാത്തെ ചാമ്പ്യനുമായ ഷുസേക്കി ഷിഹാൻ പെംബാ തമാംഗിന്റെ നേതൃത്വത്തിൽ ബ്ലാക്ക് ബെൽട്ട് ഗ്രേഡിംഗും കരാത്തെ സെമിനാറും ഫെബ്രുവരി ഒന്ന് രണ്ട് തീയ്യതികളിലായി തലശ്ശേരി സ്‌പോർട്‌സ് അറീന ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
വിജയികൾക്ക് ജപ്പാൻ ബ്ലാക്ക് ബെൽട്ട് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും.
പരിശീലന പരിപാടിയിൽ ജാപ്പനീസ് കരാത്തെ ആചാര്യനോടൊപ്പം ദേശീയ ജന.സെക്രട്ടറി വിനിത് ധാനു, അനിൽ മാലി (മഹാരാഷ്ട്ര) ഗ്രാന്റ് മാസ്റ്റർ എസ് കെ സിൻഹ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ.സെൻസായ് സി.എൻ. മുരളി,കെ.വി. ഗോകുൽ ദാസ് ,
പി.കെ. പങ്കജാക്ഷൻ,എൻ.രാജീവൻ ,
കെ.കെ. പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു.
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റവിമുക്തൻ
തലശ്ശേരി:സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യയെ കിടപ്പ് മുറിയിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ കണ്ട് രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കുറ്റക്കാരനല്ലെന്ന് വെറുതെ വിട്ടു.
ഉളിക്കൽ പൊലീസ് ചാർജ് ചെയ്ത കേസിൽ കാവ്വാലിയേൽ ജെയിംസിനെയാണ് (60) കോടതി വെറുതെ വിട്ടത്. 2010 ജൂലായ് 26ന് രാത്രി പ്രതിയുടെ ഭാര്യ മോളിക്ക് (50) പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു. സ്വത്ത് വീതം വെക്കുന്നതിലെ തർക്കം കാരണം പ്രതി മോളിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നായിരുന്നു വാദിഭാഗം ആരോപിച്ചിരുന്നത്.
എന്നാൽ തീ പടരുമ്പോൾ .മോളി കടന്ന മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പ്രതി ഉള്ളിൽ കിടന്നതായി തെളിവില്ലെന്നും കോടതി കണ്ടെത്തി. മാത്രമല്ല ദേഹത്ത് ഒഴിച്ചത് മണ്ണെണ്ണയാണോയെന്ന് ശാസ്ത്രീയമായി അന്വേഷണ സംഘം പരിശോധിച്ച് കോടതി മുമ്പാകെ തെളിവുകൾ ഹാജരാക്കിയിരുന്നില്ല.പ്രതി മുറിയുടെ ജനൽ വഴി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്ന ആരോപണം അടിസ്ഥാനപരമായി തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രതിക്കെതിരെ കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്.പ്രതിക്ക് വേണ്ടി അഡ്വ.ടി.പി.സജീവൻ ഹാജരായി.
രക്തസാക്ഷിത്വദിനത്തിൽ അന്നദാനം
തലശ്ശേരി:രാഷ്ട്ര പിതാവിന്റെ 72ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് തൊക്കിലങ്ങാടി സ്‌നേഹനികേതൻ വൃദ്ധ സദനത്തിൽ അന്നദാനം നടത്തി .ചടങ്ങിൽ പിണറായി പഞ്ചായത്ത് അംഗം ഷീബ പ്രകാശ് ട്രസ്റ്റ് അംഗങ്ങളായ നിത്യാനന്ദൻ കായലോട്.സി.വിനീഷ് ,എ.സി. പ്രമോദ് , ആർ. കെ. വിജീഷ് ,പി.ടി.സുധേഷ് തുടങ്ങിയവർ സംബന്ധിച്ചു.