കണ്ണൂർ: 31ാം കേരള ബറ്റാലിയന്റെ കീഴിലുള്ള ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.സി.സി യുടെ നേതൃത്വത്തിൽ കൊറോണ വൈറസ് ബോധവൽകരണ റാലി സംഘടിപ്പിച്ചു. കണ്ണൂർ എസ്.ബി.ഐ പരിസരത്ത് സുബേദാർ മേജർ കെ.സുധീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ചീഫ് ആഫീസർ കെ.കെ.വിനോദ് കുമാർ, സുബേദാർ പി.കെ.ഗോപകുമാർ, ഹവിൽദാർ എസ്.പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. കാൽ ടക്‌സിൽ സമാപിച്ച റാലിക്ക് സീനിയർ കേഡറ്റുകളായ അതുല്യ അജേഷ്, ഷിയോൺ രജിത്ത്, ദേവിക ശ്രീജിത്ത്, ജോയൽ ജോസ്, മൃണാൾ ഹരീഷ്, കെ.പി.ഷാൽവിൻ എന്നിവർ നേതൃത്വം നൽകി.
സൗത്ത് ഇന്ത്യൻ മാനേജ്‌മെന്റഫെസ്റ്റിനു തുടക്കം
പാനൂർ:കല്ലിക്കണ്ടി എൻ.എ.എം കോളജിൽ സൗത്ത് ഇന്ത്യൻ മാനേജ്‌മെന്റ് ഫെസ്റ്റിന് തുടക്കമായി. രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റ് കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ പി.വി. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.കെ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എഫ് പ്രസിഡന്റ് ടി .ഖാലിദ് , ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് ,പ്രൊഫ എൻ. കുഞ്ഞമ്മദ്, ഡോ. ടി .മജീഷ്, മുഹമ്മദ് ഷാഫി, ഡോ ഇ. അഷ്‌റഫ്, മുഹമ്മദ് അക്ബർ ജമാൽ, സമീർ പറമ്പത്ത്, ഇസ്മായിൽ പട്ടാടം ,വി.കെ. സനീഷ് ,ടി. നാസർ ,യൂണിയൻ ചെയർമാൻ അബ്ദുള്ള താരീഖ്, മുഹമ്മദ് അൻസീർ , ഹുസ്‌ന, ഷാഹിദ് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
കോളജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊമേഴ്‌സ്, മാനേജ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. ഇതിന്റെ ഭാഗമായി ബെസ്റ്റ് മാനേജർ, മാർക്കറ്റിംഗ്, ട്രഷർ ഹണ്ട്, ബിസിനസ് ക്വിസ്, ഫോട്ടോഗ്രാഫി, ത്രീസ് ഫുട്‌ബോൾ, റാംപ്, സ്‌പോട്ട് ഇവന്റ്, മാനേജ്‌മെന്റ് ടീം തുടങ്ങിയ മത്സരങ്ങളാണ് ഒരുക്കിയത്. വിവിധ കോളജുകളിൽ നിന്നായി 600 പേർ പങ്കെടുത്തു.
സംസ്ഥാന ചെസ്സ് പാലയാട്ട്
തലശ്ശേരി:ഒമ്പത് വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സംസ്ഥാന തല ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഫെബ്രുവരി 8, 9 തീയ്യതികളിലായി പാലയാട്ട് യൂണിവേഴ്‌സിറ്റി കാമ്പസിൽ നടക്കും.ഫോൺ: 860665574 , 9847442119.
80 ലക്ഷം രൂപ നഷ്ടപരിഹാരംനൽകാൻ വിധി
തലശ്ശേരി:വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ ഹരജിക്കാരന് 78,87.500 രൂപയും എട്ട് ശതമാനം പലിശയും നഷ്ടപരിഹാരമായ നൽകാൻ തലശ്ശേരി എം.എ.സി.ഐ കോടതി വിധിച്ചു.
ഹരജിക്കാരനും വേങ്ങാട് സ്വദേശിയുമായ ഉറവ് കുണ്ടിൽ മുഹമ്മദ് ഷാഫിയാണ് (28) പരുക്കേറ്റ് കിടപ്പിലായത്. എതിർകക്ഷിയായ നാഷനൽ ഇൻഷൂറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 ന് കർണ്ണാടകത്തിലെ അങ്കോളിയിൽ വെച്ച് ഷാഫി ക്ലീനറായി പോയിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. വിവിധ ആശുപത്രിയിൽ ചികിത്സക്ക് വിധേയമായ മുഹമ്മദ് ഷാഫി പരസഹാത്തോടെയാണ് കഴിയുന്നത്. ഹരജിക്കാരനു വേണ്ടി കെ. രാജേഷാണ് ഹാജരായത്.
കുറ്റിവലയ്‌ക്കെതിരായ നടപടി
ഫിഷറീസ് നടപടി ധിക്കാരപരമെന്ന്
കണ്ണൂർ: കാട്ടാമ്പള്ളി പുഴയിൽ വർഷങ്ങളായി മത്സ്യം പിടിച്ച് ജീവിക്കുന്ന നൂറോളം വരുന്ന മത്സ്യതൊഴിലാളികളെയും അവരുടെ കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിവിട്ട് കൊണ്ട് കുറ്റി വലകൾ പിഴുതെറിഞ്ഞ ഫിഷറീസ് വകുപ്പിന്റെ നടപടി ധിക്കാരപരമാണെന്ന് സംയുക്ത ട്രേഡ് യൂണിയൻ.നടപടിക്കെതിരെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി ഫെബ്രവരി ഒന്നിന് ഡിഡി ഓഫീസ് മാർച്ച് സംഘടിപ്പിക്കാൻ സംയുക്ത തൊഴിലാളി യൂണിയൻ യോഗം തീരുമാനിച്ചു.യോഗത്തിൽ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.ടി. നിഷാന്ത്, മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) സെക്രട്ടറി എൻ.പി. ശ്രീനാഥ്, നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് പി. ശിവദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. അഷ്്‌റഫ് ഹാജി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, പി. മഹമൂദ് ഹാജി, എൻ.റഹീം, മത്സ്യതൊഴിലാളി നേതാക്കളായ എം.എ. ജബ്ബാർ, എം.എ. ഷമീർ, പ്രദീപൻ, സുനിൽ, തുടങ്ങിയവർ സംസാരിച്ചു.