കണ്ണൂർ:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയിൽ നിന്നെത്തിയ 96 പേർ ജില്ലയിൽ നിരീക്ഷണത്തിൽ. ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.എങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരും.
നിരീക്ഷണത്തിലുള്ളവർക്ക് വീടുകളിൽ തന്നെ താമസിക്കാനും പുറത്ത് പോകുന്നത് ഒഴിവാക്കി പൊതു ജനസമ്പർക്കം ഇല്ലാതാക്കാനുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.കൊറോണ വൈറസ് ബാധ നേരിടുന്നതിന് ജില്ലയിൽ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
രോഗ ലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ അവർക്കാവശ്യമായ എല്ലാ വിധ ചികിത്സാ സൗകര്യങ്ങളും ഇവിടങ്ങളിൽ ലഭ്യമാകും.ടെസ്റ്റിംഗ് സാമ്പിൾ ശേഖരിച്ച് അയക്കുവാനുള്ള സൗകര്യവും ഇവിടങ്ങളിലുണ്ട്. സ്ഥിതി ഗതികൾ വിലയിരുത്താൻ ഇന്നലെ രാവിലെ ഡി.എം.ഒ ഒാഫീസിൽ റീവ്യൂ മീറ്റിംഗ് ചേർന്നു.
96 പേർ നിരീക്ഷണത്തിൽ
ഐസൊലേഷൻ വാർഡുകൾ
കണ്ണൂർ ജില്ലാ ആശുപത്രി ,പരിയാരം ഗവ.മെഡിക്കൽ കോളേജ് ,തലശ്ശേരി ജനറൽ ആശുപത്രി
കൊറോണ വൈറസിനെ നേരിടാൻ മൂന്ന് ഐസലേഷൻ വാർഡുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ജില്ലയിൽ ആശങ്കപ്പെടേണ്ട യാതൊരു സ്ഥിതിയുമില്ല.
ജില്ലാ മെഡിക്കൽ ഒാഫീസർ,നാരായണ നായ്ക്ക്