ചിറ്റാരിക്കാൽ: മലഞ്ചരക്ക് കടയിൽ നിന്നും ഉടമയുടെയും മറ്റ് ജോലിക്കാരുടെയും കണ്ണുവെട്ടിച്ചു കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ജീവനക്കാരൻ പിടിയിലായി. കോട്ടയം പാമ്പാടിയിലെ എം.വി അജികുമാർ 54) ആണ് പിടിയിലായത്. ഭീമനടിയിലെ അറക്കൽ ട്രേഡേഴ്സിൽ നിന്നും 20 കിലോ കുരുമുളക് ചാക്കിൽ നിറച്ചു ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പരിസരത്തുണ്ടായിരുന്നവർ അറിഞ്ഞു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കടയുടമ ഭീമനടിയിലെ മാത്യു ജോർജിന്റെ പരാതിയിൽ കേസെടുത്ത ചിറ്റാരിക്കാൽ എസ്.ഐ. കെ.പി. വിനോദ്‌കുമാർ പ്രതിയെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.