പയ്യന്നൂർ: സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുക, കാലാഹരണപ്പെട്ട കരാർ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയുടെ (യു.എഫ്.ബി.യു.) നേതൃത്വത്തിൽ പയ്യന്നൂരിൽ ബാങ്ക് ജീവനക്കാർ പണിമുടക്കി പ്രകടനവും പൊതു യോഗവും നടത്തി.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതയോഗത്തിൽ എൻ.കെ.സരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.സതീഷ് ബാബു,
പ്രകാശൻ, മനോരജ്ഞൻ, ആർ.മധുകർ ,അനീഷ് കൃഷ്ണൻ സംസാരിച്ചു.

കളിയാട്ട മഹോത്സവം
പയ്യന്നൂർ: രാമന്തളി ഒഴികണ്ടത്തിൽ ചൂരക്കാട് തറവാട് ക്ഷേത്രം കളിയാട്ട മഹോത്സവം 2, 3 തിയ്യതികളിൽ ആഘോഷിക്കും.
തൊണ്ടച്ഛൻ, വിഷ്ണുമൂർത്തി , കുണ്ടോർ ചാമുണ്ഡി, തൊരക്കാരത്തി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടിക്കും.

വ്യാപാരി സമരം; പൊതു യോഗം 3ന്
പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ 18 ഓളം വ്യാപാരികള വാടക വർദ്ധനവിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 30 ദിവസത്തിലധികമായി നടത്തി വരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 3ന് ടൗണിൽ ബഹുജന പ്രക്ഷോഭ സമരവും സമരപ്പന്തലിൽ വൈകീട്ട് 5ന് പൊതു യോഗവും നടക്കും.
ആക്ഷൻ കമ്മിറ്റി ചെയർമാനൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. യൂത്ത് വിങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.റിയാസ് മുഖ്യ പ്രഭാഷണം നടത്തും.