ചെറുവത്തൂർ: കാസർകോട് ജില്ല സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാലത്തര റെഡ്സ്റ്റാർ ക്ലബ്ബിന്റെ സഹകരണത്തോടെ ഇന്നു മുതൽ ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലത്തരയിൽ നടക്കുന്ന കബഡി മേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.

രണ്ടു വിഭാഗങ്ങളിലുമായി 25 ടീമുകൾ മേളയിൽ പങ്കെടുക്കും. മേളയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജില്ല ടീം നാലിന് തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഹരിയാനയിലെ റോത്തക്കിൽ വെച്ചാണ് ദേശീയ മത്സരം നടക്കുക. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.വി ബാലൻ, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി അശോകൻ, ടി.വി കൃഷ്ണൻ, രാജേഷ് പാലത്തേര, ടി. ശശിധരൻ എന്നിവർ പങ്കെടുത്തു.