പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിനു മുന്നോടിയായി കലവറ നിറച്ചു. ക്ഷേത്ര ആഘോഷകമ്മിറ്റി, അരവത്ത് പൂബാണംകുഴി ക്ഷേത്രം,
കരിപ്പോടി തിരൂർ ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം, ഉദുമ പടിഞ്ഞാർ ചൂളിയാർ ഭഗവതീ ക്ഷേത്രം കമ്മിറ്റികളാണ് കലവറ നിറയ്ക്കൽ ചടങ്ങിൽ പങ്കെടുത്തത്.
ആചാര്യ വരവേൽപ്പുമുണ്ടായി.ചടങ്ങ് ഉളിയത്ത് വിഷ്ണു അസ്ര ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 5 മുതൽ ഉച്ചവരെ വിവിധ പൂജകൾ നടക്കും. 1 ന് തൃക്കണ്ണാട് ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ സദ്ഗ്രന്ഥപാരായണം. 6.30 ന് ഭജന. രാത്രി 8 ന് ചാക്യാർ കൂത്ത്.
5 ന് രാവിലെ 9.13 നും 9.37 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കും. 8 ന് നടക്കുന്ന സമാപന ചടങ്ങ് രാജ്‌മോഹൻ എം.പിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. 13 ന് വ്യാഴാഴ്ച രാവിലെ കീഴൂർ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് തൃക്കണ്ണാട് സന്നിധിയിൽ എത്തുന്നതോടെ ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കും.
കാഞ്ഞങ്ങാട്അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് കമ്മിറ്റി ചെയർമാൻ വി.കെ.അബ്ദുല്ല ഹാജി പതാക ഉയർത്തുന്നൂ