തളിപ്പറമ്പ്: സർസയ്യിദ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ടെക്‌നിക്കൽ സ്റ്റഡീസിലെ ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ
ആഭിമുഖ്യത്തിൽ ജീവശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങളെ ആസ്പദമാക്കി ഏകദിന ദേശീയ സെമിനാർ (റാബ് 2020) മൂന്നിന് രാവിലെ 10ന് നടക്കും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. സതീശ് സി. രാഘവൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ബയോടെക്‌നോളജിയുടെ നൂതന
ആശയമായ ടിലിംഗ് സ്വീക്വൻസ് ടെക്‌നോളജി ഉപയോഗിച്ചുകൊണ്ട് പുതിയ വിളകൾ
ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് ഗുജറാത്തിലെ ബെഞ്ച് ബയോടെക്ക് കമ്പനിയുടെ ഗ്രൂപ്പ് ലീഡർ ഡോ.പി.കെ.
അനീഷ്‌കുമാർ ഗവേഷണപ്രബന്ധം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സെഷനുകളിൽ കാൻസർ ബയോളജിയിലെയും ന്യൂറോസയൻസിലെയും നൂതനമായ കണ്ടെത്തലുകളെക്കുറിച്ച് മലബാർ കാൻസർ സെന്ററിലെ ഡോ. വിപിൻ ഗോപിനാഥും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലെ സുമിതാസോമനും
പ്രഭാഷണം നടത്തുന്നു. സർ സയ്യിദ് ഇൻസ്റ്റിറ്റിയൂട്ടിലെ ബയോടെക്‌നോളജി വിഭാഗത്തിന്റെ പതിനഞ്ചാം
വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ദേശീയ സെമിനാർ നടത്തുന്നതെന്ന് ഡോ.എം.വി.പി.സിറാജ്, തസ്‌നീം അബ്ദുള്ള, പി.വി.മുഹമ്മദ് റാഫി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.