ചെലവ് 65 കോടി
സ്പാനുകൾ വേണ്ടത് 17
പൂർത്തായായത് 10
നീലേശ്വരം: പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 17 സ്പാനുകൾ വേണ്ടിടത്ത് 10 സ്പാനുകളുടെ പണി ഇതിനകം പൂർത്തിയായി. പൂർത്തിയായ സ്പാനുകളുടെ മുകളിൽ പ്രീ കാസ്റ്റ് ഗാർഡർ വയ്ക്കുന്ന പണി കഴിഞ്ഞദിവസം തുടങ്ങി.
മെക്കാനിക്കൽ വർക്കിന്റെ പണി 80 ശതമാനത്തോളം പൂർത്തിയായി. മേയ് മാസത്തോടെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പൂർത്തികരിക്കുമെന്ന് കരാറുകാരൻ പൗലോസ് ജോർജ് പറഞ്ഞു.
65 കോടി രൂപ ചിലവിൽ നബാർഡിന്റെ സഹായത്തോടെയാണ് റഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കണ്ണർ ജില്ലയുടെ മലയോര പ്രദേശത്തുകാർക്ക് എളുപ്പത്തിൽ കാസർകോട്, മംഗലാപുരത്തേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. കൂടാതെ നീലേശ്വരം നഗരസഭ, കയ്യൂർചീമേനി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനും കാർഷികാഭിവൃദ്ധിക്കും സാധിക്കും. ഇപ്പോൾ 300 ഓളം തൊഴിലാളികളാണ് രാത്രിയും പകലുമായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണിയെടുക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രറൻസിലൂടെ റഗുലേറ്റർ കം ബ്രിഡ്ജിന് തറക്കല്ലിട്ടത്. 1957ൽ വന്ന ഇ.എം.എസ് സർക്കാർ വിഭാവനം ചെയ്തതാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ്.
കുട്ടമത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മൂവാണ്ട് കളിയാട്ടത്തിന്റെ ഭാഗമായി നടന്ന തെയ്യങ്ങളുടെ കൂടിച്ചേരൽ