തൃക്കരിപ്പൂർ: യുവകലാസാഹിതി തൃക്കരിപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ.കെ മാസ്റ്റർ സ്മൃതി സദസ് സംഘടിപ്പിക്കും. 3ന് വൈകുന്നേരം 3.30 ന് കെ.എം.കെ ഹാളിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വി.ടി മുരളി ഉദ്ഘാടനം ചെയ്യും. ഉദിനൂർ ബാലഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വി.പി.കെ പൊതുവാൾ, നിരുപം സായ്, നിലാമഴ, പി. പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിക്കും.