ഇരിട്ടി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഇരിട്ടി നഗർ സമ്മേളനം ഫിബ്രവരി രണ്ടിന് ഞായറാഴ്ച കീഴൂർ വി .യു. പി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് 2. 30ന് ഫാൽക്കൺ ഫ്‌ളാസ പരിസരത്ത് നിന്നും ആരംഭിക്കുന്ന വിദ്യാർത്ഥി റാലി കീഴൂർ വാഴുന്ന വേഴ്‌സ് യു .പി. സ്‌കൂളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം. എം. ഷാജി ഉദ്ഘാടനം ചെയ്യും .കണ്ണൂർ ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി, സംസ്ഥാന സമിതി അംഗങ്ങളായ വിഷ്ണുപ്രസാദ് ,അന്നപൂർണ ,ദർശൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും . എം . അർജുൻ ,സി.പി. ശ്രീനാഥ് ,അശ്വന്ത് വയത്തൂർ , പി.പി. പ്രജു തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം
ഇരിട്ടി: എം.ജി കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 31 കേരള ബറ്റാലിയൻ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം കോളേജിൽ നടന്നു . 303, ീ.22, ഐ.എൻ.എസ്.എ .എസ് , എൽ. എം. ജി തുടങ്ങിയ വിവിധങ്ങളായ തോക്കുകളുടെ ഉപയോഗവും പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.
31 കെ.ബി.എൻ .എൻ. സി. സി അഡ്മിനിസ്‌ട്രേറ്റീവ് ഒഫീസർ കേണൽ സി.സി. ഡിസിൽവ പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.അജിത അദ്ധ്യക്ഷത വഹിച്ചു . കോളേജ് മാനേജർ സി.വി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഐ .ക്യൂ . എ .സി കോർഡിനേറ്റർ പ്രമോദ് വെള്ളച്ചാൽ, എൻ .സി .സി ഓഫീസർ ലഫ്. ഡോ. ജിതേഷ് കൊതേരി, സുബേദാർ മേജർ കെ . സുധീന്ദ്രൻ , ഡോ. കെ. വി. ദേവദാസ്, ഡോ. ഷീജ നാരോത്ത്, എൻ. സത്യാനന്ദൻ, കോളേജ് യൂണിയൻ ചെയർമാൻ ടി.വിഷ്ണു എന്നിവർ സംസാരിച്ചു.

( പടം ഇരിട്ടി എം.ജി കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആർമിയുടെ ആയുധങ്ങളുടെ പ്രദർശനം വീക്ഷിക്കുന്ന എൻ .സി. സി കേഡറ്റുകൾ )

സൈനിക പെൻഷൻ ഓഫീസ് കണ്ണൂരിലേക്ക് മാറ്റുന്നു
മാഹി:സൈനിക പെൻഷൻ സബ്ട്രഷറി ഓഫീസ്, മാഹിയിൽ നിന്നും കണ്ണൂർ സൈനിക ഓഫീസിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി, മാഹി സബ്ട്രഷറി ഓഫീസിൽ നിന്നും പെൻഷൻ വാങ്ങുന്ന എല്ലാ വിമുക്തഭടന്മാരും, കുടുംബപെൻഷൻകാരും ഫെബ്രുവരി 5 നകം ഓഫീസ് പ്രവർത്തന സമയത്ത് രേഖകളുടെ ഒറിജിനലും ഫോട്ടോ കോപ്പിയും എത്തിക്കണം. പെൻഷൻ ബുക്ക്, ഡിസ്ചാർജ് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, 18022020 ന് മാഹി സന്ദർശിക്കുന്ന സൈനിക ഓഫീസർ മുമ്പാകെ വി മുക്തഭടന്മാർ / കുടുംബപെൻഷൻകാർ നേരിട്ട് ഹാജരാകണം.