കണ്ണൂർ: അഴീക്കോട് സൗത്ത് ചക്കരപ്പാറയിൽ സി.പി.എം പ്രവർത്തകന്റെ വീടും മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറും ബൈക്കും അടിച്ചു തകർത്തു. ദേശാഭിമാനി ജീവനക്കാരൻ സനൂപിന്റെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ അക്രമം നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ പൂർണമായും തകർന്നു. കാറിന്റെ ഹെഡ്‌ലൈറ്റും ഗ്ലാസുകളും തകർത്ത നിലയിലാണ്. ബൈക്കും നശിപ്പിച്ചു.വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.