കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ നാളെ മഹാറാലി നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ കൂടാതെ മതസംഘടനകൾ, സാംസ്കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെയും പങ്കാളിത്തം റാലിയിലുണ്ടാവുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചിൽ ഡോ.എം.ജി.എസ്.നാരായണൻ റാലി ഫ്ളാഗ് ഓഫ് ചെയ്യും. മുതലക്കുളം മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വാർത്താസമ്മേളനത്തിൽ ടി.പി.എം.സാഹിർ, മുസ്തഫ മുണ്ടുപാറ, നാസർ സഖാഫി, പി.കിഷൻചന്ദ്, പി.വി.മാധവൻ എന്നിവർ സംബന്ധിച്ചു.