കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ജോൺ എബ്രഹാമിൻെറ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് ജോൺ എബ്രഹാം പ്രവാസി അവാർഡിന് കേരളത്തിലും പുറത്തുമുള്ള മലയാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വ്യക്തികൾ സ്വയം സമർപ്പിക്കുന്ന സൃഷ്ടികളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്.ഫലകവും പ്രശസ്തിപത്രവും 50000 രൂപയും അടങ്ങുന്ന അവാർഡ് ഖത്തറിൽ വച്ചാണ് സമ്മാനിക്കുക.
താൽപ്പര്യമുള്ളവർ തങ്ങളുടെ മികച്ച അഞ്ച് സൃഷ്ടികൾ സിഡിയിലും (അഞ്ച്
കോപ്പി വീതം) മറ്റ് സൃഷ്ടികളുടെയും പ്രവർത്തനങ്ങളുടേയും വിശദാംശങ്ങൾ മെയിലും
2020 ജനു 15 നു മുൻപ് സമർപ്പിക്കേണ്ടതാണ്. അയക്കണ്ട
വിലാസം : ബീജ വി.സി, കൊടക്കട്ടിൽ (ഹൗസ്), പലുവായ് (പി ഒ) , ചാവക്കാട്, തൃശൂർ, 680522
Email johnabrahamaward2019@gmail.com , ഫോൺ: 9961089563 (ഇന്ത്യ) 00974-55369426, 66860775 (ഖത്തർ)