കുറ്റ്യാടി: പാലേരി എൽ.പി.സ്കൂൾ അദ്ധ്യാപകൻ നരിക്കുനി സ്വദേശി സാജിദിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവ് പാലേരി കൈതേരിമുക്കിൽ പ്രതീഷ് (35) അറസ്റ്റിലായി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂളിൽ വീണ് പരിക്കേറ്റ കുട്ടിയെ ശ്രദ്ധിച്ചില്ലെന്നു ആരോപിച്ചായിരുന്നു മർദ്ദനം.

കഴിഞ്ഞ 24 ന് ഉച്ചഭക്ഷണത്തിന് വിട്ടപ്പോൾ വീണതിനെ തുടർന്ന് ഛർദ്ദിച്ച കുട്ടിയെ അദ്ധ്യാപകൻ കുറ്റ്യാടി ഗവ.ആശുപത്രിയിൽ എത്തിച്ചതായിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. വിവരം വിളിച്ചറിയിച്ചതിനെതോെടെ ആശുപത്രിയിലെത്തിയ പ്രതീഷ് അദ്ധ്യാപകനെ ശകാരിച്ചതിനു പിറകെ മുഖത്തടിച്ചതായാണ് കേസ്. കുറ്റ്യാടി സി.ഐ എൻ.സുനിൽകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.