സുൽത്താൻ ബത്തേരി: നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് സി.പി.എം. മൂലങ്കാവ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. സുൽത്താൻ ബത്തേരി പട്ടണത്തിൽ നിന്ന് പ്രകടനവുമായി എത്തിയ പ്രവർത്തകരെ ഡി.എഫ്.ഒ. ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ കുറെ മാസങ്ങളായി വടക്കനാട് -വള്ളുവാടി മേഖലകളിൽ കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും അധികൃതർ യാതൊരു വിധ മുൻകരുതൽ നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ 24-ന് വടക്കനാട് പച്ചാടിയിൽ വയോധികനെ കടുവ പിടികൂടി ഭക്ഷിച്ചിരുന്നു. ഈ കടുവയെ കഴിഞ്ഞ ദിവസം വള്ളുവാടിയിൽ നാട്ടുകാർ കണ്ടു. വിവരം വനപാലകരെ അറിയിച്ചങ്കിലും പ്രശ്നത്തെ നിസാരവൽക്കരിക്കുകയാണ് വനം വകുപ്പ് ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു. കെ.എം.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കെ.ശോഭൻകുമാർ,പി.ആർ.ജയപ്രകാശ്സി.കെ.സഹദേവൻ, ബേബി വർഗ്ഗീസ്, ശ്രീജൻ, ബിന്ദുമനോജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ
0029-ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മാർച്ച് സി.പി.എം.ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ഗവേഷണ കേന്ദ്രം അനുവദിച്ചു
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.എച്ച്.ഡി.ഗവേഷണ കേന്ദ്രം അനുവദിച്ചു. ജില്ലയിലെ ശാസ്ത്ര-മാനവിക വിഷയങ്ങളിലെ ആദ്യത്തെ ഗവേഷണകേന്ദ്രമാണ്. മൂന്ന് ഗൈഡുമാരുടെ കീഴിൽ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ഗവേഷണത്തിൽ ഏർപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കും. പ്രവേശനം പരിപൂർണമായും കാലിക്കറ്റ് യൂണിവേഴ്സിറ്റി നിയമങ്ങൾക്ക് വിധേയമായിരിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
ഫ്ളാഷ് ലൈറ്റ് മാർച്ചും പൊതുസമ്മേളനവും
സുൽത്താൻ ബത്തേരി: പൗരത്വ ബില്ലിനെതിരെ ഫ്ളാഷ് ഓഫ് സുൽത്താൻ ബത്തേരി എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ വൈകീട്ട് 6 മണിക്ക് സുൽത്താൻ ബത്തേരിയിൽ മൊബൈൽ ഫ്ളാഷ് ലൈറ്റ് മാർച്ചും സ്വതന്ത്രമൈതാനിയിൽ പൊതുസമ്മേളനവും നടത്തും. പൊതു സമ്മേളനത്തിൽ അഡ്വ.ഹാരീസ് ബീരാൻ, അഡ്വ. വി.ആർ.അനൂപ്, പ്രൊഫ.ശ്രീജിത്ത് ശിവരാമൻ എന്നിവർ സംസാരിക്കും.
മണിച്ചിറയിൽ പുസ്തക ചങ്ങാതി
സുൽത്താൻ ബത്തേരി: മണിച്ചിറ ഗവ.എൽ.പി.സ്‌കൂളിന്റെ നേതൃത്വത്തിൽ പുസ്തക ചങ്ങാതി എന്നപേരിൽ മണിച്ചിറ ടൗണിൽ വയനാഗ്രാമം ആരംഭിച്ചു. തുറന്ന വാഹനത്തിൽ പുസ്തക പെട്ടിയും വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴത്തിലെ കഥാപാത്രങ്ങളുടെയും അകമ്പടിയോടെയാണ് പുസ്തക ചങ്ങാതി എത്തിയത്. തുടർന്ന് പൂവമ്പഴത്തിന്റെ ദൃശ്യാവിഷ്‌ക്കാരവും സ്‌കൂളിലെ അനന്യ കൃഷ്ണയുടെ കുട നന്നാക്കുന്ന ചോയി എന്ന പുസ്തകത്തിന്റെ അവതരണവും നടന്നു.
വിദ്യാർത്ഥികൾ ചേർന്ന് പുസ്തക പെട്ടി ഡിവിഷൻ കൗൺസിലർ പി.പി.അയ്യൂബിന് നൽകികൊണ്ട് വയനാഗ്രാമം മണിച്ചിറയ്ക്ക് സമർപ്പിച്ചു. അതിഥികളായി എത്തിയവർക്ക് നല്ല നാളേക്കായി എന്ന് എഴുതിയ പേപ്പർ പേനയും നൽകി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഒ.പ്രമോദ്, ബി.ആർ.സി.ട്രെയിനർ ടി.കെ.ബിനോയ്, പി.ടി.എ പ്രസിഡന്റ് എസ്.എം.അനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് ശ്രീജ ബാലകൃഷ്ണൻ, എൻ.പി.നിൻസി, സി.എൻ.രമ്യ, അനഘ കൃഷ്ണ, ദൃശ്യ കൃഷ്ണൻ, ലാമിയ ഫാത്തിമ എന്നിവർ സംസാരിച്ചു.
ഫോട്ടോ
192130-കുട്ടികൾ പുസ്തക പെട്ടി ഡിവിഷൻ കൗൺസിലർ പി.പി. അയ്യൂബ്ബിന് നൽകി മണിച്ചിറയ്ക്ക് വായനാ ഗ്രാമം സമർപ്പിക്കുന്നു.