മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 1.150 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം തിരൂരങ്ങാടി സ്വദേശിയെ പിടികൂടി. ബാംഗ്ലൂർ വടകര സൂപ്പർ ഫാസ്റ്റ് ബസ്സിൽ വച്ച് മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ പുത്തനങ്ങാടി വീട്ടിൽ ആഷിഫ് റഹ്മാൻ (20) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം.മജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ,പി.ഷാജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ജി. പ്രിൻസ്,പി.എസ് സുഷാദ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.ബിന്ദു എന്നിവർ പങ്കെടുത്തു.