കോഴിക്കോട്: വടകര സാഹിത്യവേദിയുടെ മൂടാടി ദാമോദരൻ സ്മാരക പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2017, 18, 19 വർഷങ്ങളിൽ ആദ്യപതിപ്പായി പുറത്തിറങ്ങിയ കവിതാസമാഹാരത്തിനാണ് പുരസ്കാരം. 20,000 രൂപയും ശില്പവുമടങ്ങിയതാണ് അവാർഡ്. പുസ്തകത്തിന്റെ നാല് കോപ്പികൾ പുറന്തോടത്ത് ഗംഗാധരൻ, നടക്കുതാഴ പി.ഒ, വടകര -1, കോഴിക്കോട് (ഫോൺ: 94955 48402) എന്ന വിലാസത്തിൽ ജനുവരി 31ന് മുമ്പ് ലഭിക്കണം.