കോഴിക്കോട്: ലൂയി ബ്രെയിൽ ദിനാചരണത്തിൻെറ ഭാഗമായി കെ.എഫ്.ബി ( കേരള ഫെഡറേഷൻ ഒഫ് ദി ബ്ലെെൻഡ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്ധക്ഷേമ പക്ഷാചരണത്തിന് നാളെ തുടക്കമാവും. രാവിലെ 11ന് കുണ്ടായിത്തോട് കെ.എഫ്.ബി കേന്ദ്രത്തിൽ എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം നിർവഹിക്കും. എസ്.വി.ജസ്‌നാസ് അദ്ധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് വി.സത്യൻ, ജോയിന്റ് സെക്രട്ടറി കെ.മൊയ്തീൻ കോയ, പി.റെജീന, പി.സുജിത എന്നിവർ സംബന്ധിച്ചു.