കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ 26 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ അര ലക്ഷം പേരെ കണ്ണികളാക്കാൻ ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം - പഞ്ചായത്ത്തല പ്രവർത്തക യോഗങ്ങൾ നടത്തും. 13 ന് മണ്ഡലം കേന്ദ്രങ്ങളിൽ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കും. 16 മുതൽ 21 വരെ പ്രചാരണ ജാഥകളുണ്ടാവും.
ഗാന്ധിഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വി. കുഞ്ഞാലി, എൻ.കെ.വത്സൻ, ഇ.പി. ദാമോദരൻ, പി. കിഷൻചന്ദ്, ജീജാദാസ്, കെ.കെ. കൃഷ്ണൻ, പി.എസ്. നാണു, കെ.എ. ബാബു, എൻ.കെ. രാമൻകുട്ടി, കെ.കെ. സദാനന്ദൻ, കൂളൂർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ആർ.എൻ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.